ഭക്ഷണത്തിൽ മായം കലർത്തിയത് തന്റെ അറിവോടെയല്ല : ജി.വി രാജ സ്‌കൂൾ പ്രിൻസിപ്പൽ

food poisoning wasn't with my knowledge says gv raja principal

ഭക്ഷണത്തിൽ മായം കലർത്തിയത് തന്റെ അറിവോടെയെന്ന ഇന്റലിജൻസ് റിപ്പോർട്ട് നിഷേധിക്കുന്നുവെന് ജി.വി രാജ സ്‌കൂൾ പ്രിൻസിപ്പൽ സി.എസ് പ്രദീപ്. അതിനിടെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ അഞ്ച് മണിക്കൂർ സ്‌കൂൾ ഉപരോധിച്ചു.

തിരുവനന്തപുരം ജി.വി രാജ സ്‌കൂളിൽ തുടർച്ചയായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധ പ്രിൻസിപ്പൽ സി.എസ് പ്രദീപിന്റെ അറിവോടെ ആണെന്നായിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെയും ഹെഡ് മാസ്റ്ററെയും സ്ഥലം മാറ്റിയിരുന്നു. പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സ്‌കൂൾ ഉപരോധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top