Advertisement

ശബരിമലയിലെ സ്ത്രീപ്രവേശനം; കേസ് കേള്‍ക്കാന്‍ വനിതാ ജഡ്ജിയും

July 6, 2018
Google News 0 minutes Read
sabarimala

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കേള്‍ക്കുന്ന ഭരണഘടന ബെഞ്ചില്‍ വനിതാ ജഡ്ജിയും. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ആണ് ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എഎന്‍ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, റോഹിങ്ടന്‍ നരിമാന്‍ ഇന്ദു മല്‍ഹോത്ര എന്നിവര്‍ ആണ് അംഗങ്ങള്‍. നേരത്തെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശന ആവശ്യം ഭരണഘടനാ ബെഞ്ചിന്റെ പരിഗണയ്ക്ക് വിടണമെന്ന് തിരുവിതാംകൂര്‍ ദേവസം ബോര്‍ഡും നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കുളള നിയന്ത്രണം ലിംഗ വിവേചനമാണോയെന്നും, ക്ഷേത്രപ്രവേശന നിയമങ്ങളുടെ ഭരണഘടനാ സാധുതയും ബെഞ്ച് പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here