Advertisement

ജിഎൻപിസി അഡ്മിൻ അജിത് കുമാർ അറസ്റ്റിൽ

July 9, 2018
Google News 0 minutes Read
gnpc admin arrested

ഫേസ്ബുക്കിലെ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി) ഗ്രൂപ്പ് അഡ്മിനെ എക്‌സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു. നേമം കാരയ്ക്കാമണ്ഡപം ആമിവിളാകം സരസിൽ അജിത് കുമാറിനെയാണ് (40) അറസ്റ്റ് ചെയ്തത്. കൂപ്പൺ ഉപയോഗിച്ച് വീട്ടിൽ മദ്യവിൽപ്പന നടത്തിയ കേസിലാണ് അറസ്റ്റ്.

ഗ്രൂപ്പിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് എക്‌സൈസ് വകുപ്പ് അജിത്ത് കുമാറിനും ഭാര്യക്കും എതിരെ കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. ഇതിന് പിന്നാലെ ഇവരുടെ വീട്ടിൽ എക്‌സൈസ് റെയ്ഡ് നടത്തിയിരുന്നു.

നിലവിൽ 20 ലക്ഷത്തോളം പേരാണ് ജിഎൻപിസിയിൽ അംഗങ്ങളായുള്ളത്. ഗ്രൂപ്പിൽ മദ്യപിക്കുന്ന ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്യാൻ അഡ്മിൻ നിർദേശിച്ചിരുന്നതായി എക്‌സൈസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജിഎൻപിസി അംഗങ്ങൾക്ക് ബാറുകളിൽ നിരക്ക് ഇളവുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇവർക്കെതിരെ എക്‌സൈസ് അന്വേഷണം ആരംഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here