കൂട് മാറി ക്രിസ്റ്റ്യാനോ; യുവന്റസുമായി കരാര്‍ ഒപ്പിട്ടു

റയല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിടുന്നു. ഇറ്റാലിയന്‍ ക്ലബ് യുവന്റസുമായി ക്രിസ്റ്റ്യാനോ കരാര്‍ ഒപ്പിട്ടുവെന്ന് ഔദ്യോഗിക സ്ഥിരീകരണം. 100 മില്യണ്‍ യൂറോയ്ക്കാണ് യുവന്റസുമായി താരം കരാറിലെത്തിയത്. നാല് വര്‍ഷത്തേക്കാണ് നിലവിലെ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
ഒന്‍പത് വര്‍ഷം നീണ്ട റയല്‍ ബന്ധം ഉപേക്ഷിച്ചാണ് ക്രിസ്റ്റ്യാനോ യുവന്റസിലേക്ക് ചേക്കേറുന്നത്. യുവന്റസ് ചെയര്‍മാനുമായി ക്രിസ്റ്റ്യാനോ അവസാനവട്ട ചര്‍ച്ച നടത്തി. ക്രിസ്റ്റ്യാനോയുടെ ഒന്‍പത് വര്‍ഷം നീണ്ട കരിയറിന് റയല്‍ മാനേജുമെന്റ് നന്ദി അറിയിച്ചു.
റയലിനു വേണ്ടി 438 കളികളില്‍ നിന്ന് 451 ഗോളുകളുമായി എക്കാലത്തെയും ടോപ് സ്‌കോററാണ് ക്രിസ്റ്റ്യാനോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2009 ലാണ് ക്രിസ്റ്റ്യാനോ റയലിലെത്തുന്നത്. നാല് ചാമ്പ്യന്‍സ് ട്രോഫി, രണ്ട് ലീഗ് ചാമ്പ്യന്‍ഷിപ്പ്, രണ്ട് സ്പാനിഷ് കിരീടങ്ങള്‍ എന്നിവ റയലിനായി ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിട്ടുണ്ട്.
Comunicado Oficial: Cristiano Ronaldo.
? https://t.co/nJiousygtF#RealMadrid pic.twitter.com/JwQqrrk0Wc
— Real Madrid C.F. (@realmadrid) July 10, 2018
⚽⭐? Carta de Cristiano Ronaldo.
✍ https://t.co/N6ssf0qoca#HalaMadrid pic.twitter.com/tLNYvnMzQq
— Real Madrid C.F. (@realmadrid) July 10, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here