കാമ്പസ് രാഷ്ടീയം നിരോധിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി

high court of kerala

കാമ്പസ് രാഷ്ടീയം നിരോധിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കാമ്പസ് രാഷ്ടീയം നിരോധിച്ച് സുപ്രീം കോടതിയുടെ ഉത്തരമുണ്ടന്നും യുണിവേഴ്സിറ്റികൾക്കും സ്ഥാപനങ്ങൾക്കും നിർദേശമുണ്ടായിട്ടും കർശനമായി നടപ്പാക്കുന്നില്ലന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. കാമ്പസിൽ രാഷ്ടീയം നിരോധിച്ചാൽ കൊലപാതകം ഇല്ലാതാവുമോ എന്ന് കോടതി വാക്കാൽ ആരാഞ്ഞു. വിദ്യാർത്ഥികൾക്ക്
രാഷ്ടീയ സ്വാതന്ത്യമുണ്ടെന്നും ഇത് ഭരണഘടനാപരമായ അവകാശമാണന്നും ന്യായമായ നിയന്ത്രണം ഏർപ്പെടുത്താനേ കഴിയു എന്നും കോടതി ചൂണ്ടിക്കാട്ടി. കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്നും കാമ്പസിനകത്തായാലും പുറത്തായാലും അത് കൊലപാതകം തന്നെയാണന്നും കോടതി ചൂണ്ടിക്കാട്ടി. മഹാരാജസ് കോളജിൽ വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ടത് ആശങ്കാജനകമാണന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പരാമർശം. മഹാരാജാസിലേത് ഒറ്റപ്പെട്ട സംഭവമാണനും അതിന്റെ പേരിൽ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top