ദുൽഖർ സൽമാനെ ഞെട്ടിച്ച് ബോളിവുഡിൽ നിന്നും പിറന്നാൾ സമ്മാളനം

dulqar surprise bday gift from bollywood

ബോളിവുഡിൽ നിന്നും തകർപ്പൻ പിറന്നാൾ സമ്മാനം ലഭിച്ച ഞെട്ടലിലാണ് കാർവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ. കാർവാനിന്റെ സംവിധായകൻ ആകർഷ് ഖുറാനയാണ് ദുൽഖറിന് സർപ്രൈസ് ഒരുക്കിയത്. മറ്റൊന്നുമല്ല കാർവാൻ എന്ന ചിത്രത്തിലെ വാനാണ് ആ ഗിഫ്റ്റ്.

വാനുമായുള്ള അടുപ്പം അത്രക്കുണ്ടെന്നും ചിത്രത്തിലുടനീളം ഈ വാനിലായിരുന്നു ദുൽഖറെന്നും അതിനാലാണ് ഈ വാൻ തന്നെ പിറന്നാൾ സമ്മാനമായി നൽകാൻ തീരുമാനിച്ചതെന്നും സംവിധായകൻ പറയുന്നു. മറ്റൊരു കാരണം കൂടിയുണ്ട്, വാഹനറങ്ങളോടുള്ള നടന്റെ താൽപര്യം. ഇതും രണ്ടും കൂടി കണക്കിലെടുത്താൻ സംവിധായകൻ ഈ സമ്മാനം നൽകിയത്.

ഇർഫാന് ഖാൻ, മിഥില പാൽക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കാർവാൻ അടുത്ത മാസം പ്രദർശനത്തിനെത്തും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More