Advertisement

എം.ജി സര്‍വകലാശാല വി.സി ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കി

July 16, 2018
0 minutes Read

എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. ബാബു സെബാസ്റ്റ്യന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. ബാബു സെബാസ്റ്റ്യന്റെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ വീണ്ടും കേള്‍ക്കാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചതെന്ന് ബാബു സെബാസ്റ്റ്യന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി നിര്‍ദേശം. ജൂലൈ 23 ന് കേസിലെ കക്ഷികള്‍ ഹൈക്കോടതയില്‍ ഹാജരാകണം. ബാബു സെബാസ്റ്റ്യന്‍ ഉള്‍പ്പടെ ഉള്ളവരെ കേട്ട ശേഷം ഓഗസ്റ്റ് 5 ന് അകം വിധി പ്രസ്താവിക്കണമെന്നും സുപ്രീം കോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top