അഭിമന്യു വധക്കേസ്: പോലീസ് പീഡനം ആരോപിച്ചുള്ള ഹര്‍ജികള്‍ തള്ളി

highcourt highcourt a hc on business judge step back from considering plea filed by oommen chandy

അഭിമന്യു വധക്കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പീഡനം ആരോപിച്ച് സമര്‍പ്പിച്ച ഏതാനും ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തില്‍ പങ്കുണ്ടെന്ന് സൂചനകള്‍ ഉള്ളവരുടെ ബന്ധുക്കളെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും ആരേയും പീഡിപ്പിക്കുന്നില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. പോലീസ് അന്വേഷിക്കുന്നവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നതിന് സൂചനകള്‍ ഉണ്ട്. ഇവരില്‍ ഒരാള്‍ കൈവെട്ട് കേസിലെ പ്രതിയായിരുന്നു. അഭിമന്യു വധക്കേസില്‍ ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. ഇരുവരും ഭാര്യമാരുടെ ഫോണില്‍ നിന്നും ചിലരെ വിളിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ വിശദീകരണം കണക്കിലെടുത്താണ് ഹര്‍ജികള്‍ കോടതി തള്ളിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top