റോണോ യുവന്റസ് പാളയത്തില്‍

ക്രിസ്റ്റ്യോനോ റൊണാള്‍ഡോ യുവന്റസിലെത്തി. പുതിയ ക്ലബായ യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോയെ ആരാധകര്‍ കൈയടികളോടെ സ്വീകരിച്ചു. വന്‍ വരവേല്‍പ്പാണ് താരത്തിന് ലഭിച്ചത്. ക്ലബ് അധികൃതര്‍ക്കൊപ്പമാണ് താരം ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിയത്.
ഞായറാഴ്ച്ച ഇറ്റാലിയന്‍ നഗരമായ ടൂറിനിലെത്തിയ റൊണാള്‍ഡോ, തിങ്കളാഴ്ച്ച യുവന്റസ് പരിശീലന കേന്ദ്രത്തിലെത്തി വൈദ്യ പരിശോധനക്ക് വിധേയനായി, നാല് വര്‍ഷത്തേക്കാണ് റോണോ യുവന്റസുമായി കരാറിലെത്തിയിരിക്കുന്നത്. ഇതൊരു പുതിയ വെല്ലുവിളിയാണെന്നും വെല്ലു വിളികള്‍ തനിക്കിഷ്ടമാണെന്നുമാണ് ക്ലബിലെത്തിയ റൊണാള്‍ഡോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
റൊണാള്‍ഡോയെ ടീമിലെത്തിച്ചതിന് പിന്നാലെ യുവന്റസ് റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജഴ്‌സി പുറത്തിറക്കിയിരുന്നു, 52000 ജഴ്‌സികളാണ്, 24 മണിക്കൂറിനുളളില്‍ വിറ്റ് പോയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here