നടി പ്രിയങ്ക ആത്മഹത്യ ചെയ്തു

actress priyanka suicided

പ്രശസ്ത തമിഴ് ടെലിവിഷൻ താരം പ്രിയങ്ക ആത്മഹത്യ ചെയ്തു. കുടുംബകലഹമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രമ്യാകൃഷ്ണന്റെ ടിവി ഷോ ആയ വംശത്തിലെ ജ്യോതിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയങ്ക ടിവി പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു.

ഇന്ന് രാവിലെയാണ് പ്രിയങ്കയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പാണ് അരുൺ ബാലയുമായി പ്രിയങ്ക വിവാഹിതയാകുന്നത്. ഇവർക്ക് കുട്ടികളില്ല. ഇതാണ് കുടുംബകലഹത്തിന് കാരണമെന്നാണ് ഇരുവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വേണ്ടി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂവെന്ന് പോലീസ് പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top