പിസി ജോര്‍ജ്ജിനെതിരെ കുറ്റപത്രം

PCGeorge

പിസി ജോര്‍ജ്ജിനെതിരെ കുറ്റപത്രം. കാന്റീന്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്ത കേസിലാണ് നടപടി. 2017ല്‍ എംഎല്‍എ ഹോസ്റ്റല്‍ കാന്റീനിലെ  ജീവനക്കാരനെ മര്‍ദ്ദിച്ച  കേസിലാണ് പിസി ജോര്‍ജ്ജിനെതിരെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനെയാണ് പിസി ജോര്‍ജ്ജ് മര്‍ദ്ദിച്ചത്. ഭക്ഷണം എത്തിക്കാന്‍ വൈകിയതിന് മുഖത്തടിച്ചു എന്നായിരുന്നു പരാതി. എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ കാന്റീനിലെ ജീവനക്കാരനാണ് മനു. മ്യൂസിയം പോലീസാണ് പിസി ജോര്‍ജ്ജിനെതിരെ കേസ് എടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top