ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം; വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നു

കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അടച്ചിട്ട മുറിയിലാണ് വാദം കേള്‍ക്കുക. പീഡനക്കേസിലെ ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. ഇവര്‍ രണ്ട് പേരും ഇപ്പോഴും ഒളിവിലാണ്. അതേസമയം, നേരത്തെ കേസിലെ മറ്റ് രണ്ട് പ്രതികളായ വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യു, മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍ മാത്യു എന്നിവരുടെ ജാമ്യഹര്‍ജികളാണ് തള്ളിയത്. ഇവരെ പോലീസ് മുന്‍പേ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top