വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഇന്ത്യൻ സ്വദേശി ഉൾപ്പെടെ 3 മരണം

florida mid aircrash killed indian

ഫ്‌ളോറിഡയിൽ ഫ്‌ളൈറ്റ് സ്‌കൂളിലെ പരിശീലന വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ഇന്ത്യക്കാരിയായ നിഷ സെജ്വാൾ(19), ജാർജ് സാഞ്ചസ് (22), റാൽഫ് നൈറ്റ് (72) എന്നിവരാണ് മരിച്ചത്.

ഫ്‌ളോറിഡ ഫ്‌ളൈറ്റ് സ്‌കൂളിലാണ് വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിശീലനം നടത്തുന്നതിനിടെ രണ്ട് ചെറിയ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മിയാമിയിലെ ഡീൻ ഇന്റർനാഷണൽ ഫ്‌ളൈറ്റ് സ്‌കൂളിന്റെ പൈപർ പി.എ.34, സെസ്‌ന 172 എന്നീ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top