Advertisement

ഹോട്ടല്‍ ജിവനക്കാര്‍ക്ക് റൊണാള്‍ഡോ നല്‍കിയ ടിപ്പ് 21 ലക്ഷം രൂപ!!!

July 20, 2018
Google News 0 minutes Read

പോര്‍ച്ചുഗലിന്റെ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ ടിപ്പ് കണ്ട് ഹോട്ടല്‍ ജീവനക്കാരുടെ കണ്ണുതളളി.

ഇരുപത്തിയൊന്നര ലക്ഷം രൂപയാണ് റൊണാള്‍ഡോ ഗ്രീസിലെ പലപ്പനീസ് പ്രവിശ്യയിലുളള ആഢംബര ഹോട്ടലില്‍ ടിപ്പായി നല്‍കിയത്.

ഏകദേശം 31, 500 ഡോളര്‍ ടിപ്പായി നല്‍കിയ റൊണാള്‍ഡോ തുക ഹോട്ടലിലെ ജീവനക്കാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

റഷ്യന്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ തോറ്റു പുറത്തായതിന് പിന്നാലെ അവധി ആഘോഷിക്കാനാണ് റൊണാള്‍ഡോ കുടുംബസമേതം ഗ്രീസിലെത്തിയത്.

കുടുംബവുമൊന്നിച്ച് ഹോട്ടലില്‍ ഭക്ഷണത്തിനിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here