മഴയുടെ കുളിരേറ്റ് പച്ചക്കറി പൊള്ളുന്നു…

സലിം മാലിക്ക്
കഴിഞ്ഞ ഒരാഴ്ചയായി നിർത്താതെ പെയ്യുന്ന മഴ കേരളത്തിന്റെ നിത്യ ജീവിതത്തിനെ ആകെ മാനം ബാധിച്ചിട്ടുണ്ട്. മഴ ഏറ്റവുമധികം ബാധിച്ച ഇടങ്ങളിലൊന്ന് പച്ചക്കറി വിപണിയാണ്. എല്ലാ പച്ചക്കറികൾക്കും വില ഗണ്യമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടയിലാണ് വർധനവ് രൂക്ഷമായിരിക്കുന്നത്. മഴ മൂലം ഉണ്ടായ വ്യാപക കൃഷി നാശവും തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള ഇറക്കുമതി കുറഞ്ഞതും തിരിച്ചടിയായിട്ടുണ്ട്. ഒറ്റയടിക്ക് ഇരട്ടി വില ആയ പച്ചക്കറികളും കൂട്ടത്തിലുണ്ട്.
ഇഞ്ചിയും പയറും കുമ്പളങ്ങയും രണ്ട് ദിവസം കൊണ്ട് ഇരട്ടി വിലയായി ഉയർന്നവയാണ്. രണ്ട് ദിവസം മുൻപ് വരെ 60 രൂപ ആയിരുന്ന ഇഞ്ചിക്ക് ഇന്നത്തെ വിപണി വില 120 രൂപയാണ്. പയർ 30 ൽ നിന്നും അറുപതിലേക്ക് കുതിച്ചപ്പോൾ കുമ്പളങ്ങ 20 ൽ നിന്നും 40 ആയി ഉയർന്നു. ദിവസങ്ങൾക്ക് മുൻപ് 40 ആയിരുന്ന മുരിങ്ങയുടെ ഇന്നത്തെ വില 70 രൂപയാണ്. തക്കാളി 20 ൽ നിന്നും 30 ലേക്കും സവാള 16 ൽ നിന്നും 26 ലേക്കും ചെറിയ ഉള്ളി 40 ൽ നിന്നും 70 ലേക്കും ഉയർന്നു. 35 രൂപയുണ്ടായിരുന്ന ക്യാരറ്റിന്റെ ഇപ്പോഴത്തെ വില 60 രൂപയാണ്.
പെട്ടെന്നുണ്ടായ വില വർദ്ധനവ് മലയാളിയുടെ കുടുംബ ബഡ്ജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണ്. വിലക്കയറ്റവും മഴയും കച്ചവടത്തേയും ബാധിച്ചിട്ടുണ്ട് എന്നാണ് വ്യാപാരികൾ പറയുന്നത്. ചരക്ക് ലോറി സമരം കൂടി ആരംഭിച്ച പശ്ചാത്തലത്തിൽ വില ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്. കർക്കടക മാസം ആരംഭിച്ചതിനാൽ തന്നെ പച്ചക്കറികൾക്ക് ഇനി ആവശ്യക്കാർ വർധിക്കും എന്നതിനാൽ വിലക്കയറ്റം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും.
പുതിയ വില പഴയ വില
പച്ച കായ – 50 40
മുരിങ്ങ – 70 40
തക്കാളി – 30 20
സവാള – 26 16
ചെറിയ ഉള്ളി – 70 40
ഉരുളക്കിഴങ്ങ് – 34 18
മുളക് – 70 40
ക്യാരറ്റ് – 60 35
ബീറ്റ് റൂട്ട് – 50 40
വെളുത്തുള്ളി – 70 50
ഇഞ്ചി – 120 60
പയര്‍ – 60 30
ബീന്‍സ് – 50 30
ക്യാപ്‌സിക്കം – 100 60
കുമ്പളങ്ങ – 40 20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here