വി വി പാറ്റ് മെഷീനുകൾ കൊല്ലത്ത് എത്തിച്ചു

vvpat machine brought to kollam

2019 ലെ തെരഞ്ഞെടുപ്പിലേക്കുള്ള വി വി പാറ്റ് മെഷീനുകൾ കൊല്ലത്ത് എത്തിച്ചു. വോട്ടർമാർക്ക് വോട്ടു രേഖപ്പെടുത്തിയതിന്റെ പ്രിന്റുചെയ്ത വിവരം നൽകുന്നതിനുള്ള 2840 വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ മെഷീനുകളാണ് ഹൈദ്രാബാദിൽ നിന്ന് ജില്ലയിലേക്ക് കൊണ്ടു വന്നത്.

ജില്ലയിൽ ആകെയുള്ള 1944 ബൂത്തുകളിലേക്കാണ് മെഷീനുകൾ ഏർപ്പെടുത്തുക. ഉപകരണങ്ങൾക്ക് കേടുപാടുണ്ടായാൽ പകരം ഉപയോഗത്തിനായി 46 ശതമാനം അധികം യൂണിറ്റുകൾ എത്തിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുമായി ബന്ധിപ്പിച്ച് വി വി പാറ്റ് മെഷീനുകളുടെ പരിശോധന ജൂലൈ 25ന് തുടങ്ങും. കരിക്കോട് വെയർഹൗസിംഗ് കോർപറേഷൻ ഗോഡൗണിൽ പൊലീസ് കാവലിലാണ് ഇവ സൂക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top