ജലന്ധർ ബിഷപ്പിനെതിരായ പീഡനപരാതിയിൽ അന്വേഷണ സംഘം ബംഗലൂരുവിൽ

investigating team set out to bengaluru on jalandhar bishop rape case

ജലന്ധർ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയിൽ അന്വേഷണ സംഘം ബംഗലൂരുവിൽ. കന്യാസ്ത്രീക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേരുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് ബംഗലൂരുവിൽ എത്തിയത്. കേസിൽ ഇവർ നിർണ്ണായക സാക്ഷികൾ ആയേക്കുമെന്നാണ് സൂചന.

കന്യാസ്ത്രീ ആരോപണം ഉന്നയിച്ച കാലയളവിൽ കന്യാസ്ത്രീക്കൊപ്പം മഠത്തിൽ താമസിച്ച രണ്ട് പേരുടെ മൊഴിയെടുക്കുന്നതിനാണ് അന്വേഷണ സംഘം ബംഗലൂരുവിൽ എത്തിയത്. കന്യാസ്ത്രീമാരായിരുന്ന ഇവർ ബിഷപ്പിന്റെ മാനസിക പീഡനത്തെ തുടർന്ന് സഭ വിട്ടവരാണ്. പീഡനത്തെ കുറിച്ച് കന്യാസ്ത്രീ പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് ചോദിച്ചറിയുവാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top