120 സ്ത്രീകളെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റിൽ

120 സ്ത്രീകളെ പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റിൽ. ഹരിയാനയിലെ ഫത്തേഹാബാദിൽ നിന്നാണ് മന്ത്രവാദിയെ അറസ്റ്റ് ചെയ്യുന്നത്. 120 ഓളം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ചതായി പോലീസ് അറിയിച്ചു. ഇത്തരം വീഡിയോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇയാൾ സ്ത്രീകളെ നിരന്തരം ചുഷണം ചെയ്യുകയായിരുന്നെന്നും പോലീസ് പ്രതികരിച്ചു. പീഡനത്തിനിരയായ രണ്ട് പേർ പരാതിയുമായി പോലീസിനെ സമീപിച്ചതാണ് മന്ത്രവാദിയുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ഫത്തേഹാബാദ് വനിതാ പോലീസ് സ്‌റ്റേഷൻ ഇൻചാർജ്ജ് വിമലാ ദേവി പ്രതികരിച്ചു.
അറസ്റ്റിലായ മന്ത്രവാദിയെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടെന്ന് പോലീസ് വ്യക്തമാക്കി. പീഡനത്തിനരയായ കൂടുതൽ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here