തലസ്ഥാനത്തെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന: പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം നഗരസഭയുടെ ശ്രീകാര്യം സോണല്‍ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്തുവന്ന ഹോട്ടലുകളില്‍ നിന്നും ഭക്ഷണയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപദാര്‍ത്ഥങ്ങളും, ദിവസങ്ങളായി ഉപയോഗിച്ചു വന്ന കറുത്ത നിറത്തിലുള്ള എണ്ണയും പിടിച്ചെടുത്തു.
പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകളില്‍ നിന്ന് പിഴ ഈടാക്കുകയും താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നും ഇത് ആവര്‍ത്തിച്ചാല്‍ മുന്നറിയിപ്പില്ലാതെ ഈ സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്യുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
ഒന്നാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോജു ഇമ്മാനുവല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സനല്‍ രാജ്, പ്രദീപ് രാജ്, സെറീന്‍ ഫ്രാന്‍സീസ് എന്നിവരടങ്ങിയ സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ ഇവയാണ്: ഹോട്ടല്‍ ഗ്രീന്‍ലാന്റ്, ഗാര്‍ഡന്‍ റസ്റ്റോറന്റ്, മാതാ ഹോട്ടല്‍, അമ്മ ഹോട്ടല്‍, കൃഷ്ണാ ജ്യൂസ്, ബ്രദേഴ്‌സ് റസ്റ്റോറന്റ്, കീഴതില്‍ റസ്റ്റോറന്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here