ജയരാജിന്റെ ഭയനകം എന്റെ കഥ; വിആര്‍ സുധീഷ്

jayaraj

നവരസ സീരീസില്‍ ജയരാജ് ഒരുക്കിയ ഭയാനകം എന്ന ചിത്രം തന്റെ കഥയാണെന്ന് കഥാകൃത്ത് വിആര്‍ സുധീഷ്. “കല്ലേരിയിലെത്തുന്ന തപാൽക്കാരൻ” എന്ന കഥയാണ് ഭയാനകം പറയുന്നത്. ഈ കഥ സിനിമയാക്കണമെന്ന് കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് ജയരാജ് എന്നോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ കഥയ്ക്ക് ലെങ്ത്ത് കുറവാണെന്ന് കാണിച്ച് മാറ്റി വയ്ക്കുകയായിരുന്നു. അന്നും ഇന്നും ഞങ്ങള്‍ സുഹൃത്തുക്കളാണ്. ചിത്രീകരണ സമയത്തോ അതിനു മുമ്പോ ഇത് തന്റെ കഥയാണെന്ന് ജയരാജ് സൂചിപ്പിച്ചില്ല. ജയരാജിന്‍റെ നവരസ പരമ്പരയിലെ ആറാമത്തെ ചിത്രമാണിത്.

തന്റെ കഥ സിനിമയാക്കാമെന്ന് പറയുന്നത് അത് ഒരു പതിനഞ്ച് വര്‍ഷം മുമ്പാണ്.  കഴിഞ്ഞ ദിവസമാണ് ഭയാനകം സിനിമ ഞാന്‍ തീയറ്ററില്‍ പോയി കണ്ടത്. അപ്പോഴാണ് അത് തന്റെ കഥയാണെന്നും രഞ്ജിപണിക്കര്‍ അവതരിപ്പിച്ച കഥാപാത്രം തന്റെ തന്നെ കഥാപാത്ര സൃഷ്ടിയാണെന്നും തിരിച്ചറിയുന്നത്. എന്നാല്‍ സിനിമയില്‍ ജയരാജ്  ക്രെഡിറ്റ്  നല്‍കിയിരിക്കുന്നത് തകഴിയ്ക്കും.  എന്നാല്‍ സിനിമയാക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ജയരാജ് മാറ്റി വച്ച എന്റെ അതേ കഥയാണ് ഭയനകം. തകഴിയുടെ കയറില്‍ ഒരു പോസ്റ്റ്മാന്‍ വന്ന് പോകുന്നത് മാത്രമാണ് ഉള്ളത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പോസ്റ്റുമാന്റെ കഥയാണ്  കല്ലേരിയിലെത്തുന്ന തപാൽക്കാരൻ പറയുന്നത്.  നിയമനടപടിയ്ക്കൊന്നും പോയി വിവാദം സൃഷ്ടിക്കുകയല്ല ലക്ഷ്യം. തന്റെ തൂലികയില്‍ പിറന്ന കഥയാണ് ഈ ചിത്രത്തിന് ആധാരമായതെന്ന്  എല്ലാവരും തിരിച്ചറിയുക മാത്രമേ വേണ്ടൂവെന്നും വിആര്‍ സുധീഷ് പറയുന്നു.

തകഴിയുടെ കയര്‍ എന്ന നോവലിലെ രണ്ട് അദ്ധ്യായങ്ങളിലെ കഥാസാഹചര്യത്തെ സിനിമയായി ആവിഷ്‌കരിക്കുകയായിരുന്നു എന്നാണ് ജയരാജ് ഇതെ കുറിച്ച് അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top