മരിച്ചു കിടക്കുന്ന അച്ഛനൊപ്പം സെൽഫിയെടുത്ത് മോഡൽ

മരിച്ചു കിടക്കുന്ന അച്ഛനൊപ്പം സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മോഡൽ. സെർബിയൻ മോഡൽ ജെലിക ജുബിക്കാണ് അച്ഛൻറ മൃതദേഹത്തിന് ഒപ്പം നിന്ന് സെൽഫിയെടുത്തത്.

‘ഡാഡി റെസ്റ്റ് ഇൻ പീസ്’ എന്ന വാചകം സഹിതമായിരുന്നു പോസ്റ്റ്. പിതാവ് മരിച്ച ഉടനെയാണ് ജെലിക സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ജെലികയുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധിപ്പേരാണ് ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി പ്രത്യേക്ഷപ്പെട്ടത്.വിമർശനങ്ങൾ രൂക്ഷമായതോടെ ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാം അക്കൗണ്ടും ഒ!ഴിവാക്കിയിരിക്കുകയാണ് മോഡൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top