വീണ്ടും ദുരഭിമാനക്കൊല; മുസ്ലീം യുവതിയെ പ്രണയിച്ച ദളിത് യുവാവിനെ തല്ലികൊന്നു

dalit man who loved muslim girl murdered

രാജസ്ഥാനിൽ വീണ്ടും ദുരഭിമാനക്കൊല. മുസ്ലീം യുവതിയെ പ്രണയിച്ചതിൻറെ പേരിൽ ദളിത് യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലികൊന്നു. ബാർമർ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ കേത്രം ഭീമാണ് കൊല്ലപ്പെട്ടത്.

സുഹൃത്തുക്കൾ വഴി വിളിച്ചുവരുത്തിയശേഷമാണ് പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top