പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നു; പുതിയ പേരിന് നിയമസഭയുടെ അംഗീകാരം
പശ്ചിമ ബംഗാള്‍ എന്നതിന് പകരം ബംഗ്ല എന്ന് സംസ്ഥാനത്തിന്റെ പേരുമാറ്റുന്നത് അവസാന ഘട്ടത്തിലേക്ക്. പേരുമാറ്റത്തെ മുഴുവന്‍ പാര്‍ട്ടികളും അനുകൂലിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കി.
കേന്ദ്ര സര്‍ക്കാറിന്റെ കൂടി അനുമതി ലഭിക്കുന്നതോടെ പേരുമാറ്റത്തിന് ഔദ്യോഗിക അംഗീകാരമാകും. 1999ല്‍ ഇടതുമുന്നണിയാണ് പശ്ചിമ ബംഗാള്‍ എന്നതിന് പകരം ബംഗ്ലാ എന്ന് പേരുമാറ്റണമെന്ന നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത്. ഇതിനെ ഇപ്പോഴത്തെ ഭരണകക്ഷിയായ തൃണമൂല്‍ തുടര്‍ന്ന് പിന്തുണക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ എല്ലാ ഭാഷയിലും പശ്ചിമ ബംഗാള്‍ ഇനി ബംഗ്ലാ എന്നറിയപ്പെടും.
ബംഗാളി ഭാഷയില്‍ ബംഗ്ലാ എന്നും ഹിന്ദി ഭാഷയില്‍ ബാംഗള്‍ എന്നും ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും വിളിക്കുന്ന രീതിയില്‍ പേരുമാറ്റണമെന്നാണ് തൃണമൂല്‍ ആദ്യം മുന്നോട്ടുവെച്ചത്. എന്നാല്‍, ഏകീകൃത പേരുമാത്രമേ അംഗീകരിക്കാന്‍ സാധിക്കൂ എന്ന് കേന്ദ്രം നിലപാട് സ്വീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here