കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

karunanidhi

ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മകനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ എംകെ സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. കരുണാനിധി പാർട്ടി തലവനായുള്ള അൻപതാം വാർഷികം 27ന് ആഘോഷിക്കാനിരിക്കുകയായിരുന്നു. മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിയെ തുടര്‍ന്നാണ് കരുണാനിധി വീണ്ടും ആശുപത്രിയിലായത്. കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടില്‍ തന്നെയാണ് ചികിത്സ. ആശുപത്രിയുടെ എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിരിക്കുകയാണ്. രുണാനിധിയുടെ വീടിനു മുന്നിൽ വൻസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈ നഗരത്തിലും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒ പനീര്‍ സെല്‍വവും, കമല്‍ഹാസനും വസതിയിലെത്തി സ്റ്റാലിനെ കണ്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top