വ്യക്തിവിവരം ദുരുപയോഗം ചെയ്താൽ പിഴ

fine for misusing personal informationa

വ്യക്തിവിവരം ദുരുപയോഗം ചെയ്താൽ ഇനി മുതൽ പിഴ. പിഴ ചുമത്തണമെന്നതടക്കം ശുപാർശ ചെയ്യുന്ന ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ കമ്മിറ്റി കേന്ദ്രസർക്കാരിനു സമർപ്പിച്ചു. വ്യക്തിവിവരം ഉപയോഗിക്കുന്നതിന് ഉപയോക്താവിന്റെ സമ്മതം വേണമെന്നതാണ് റിപ്പോർട്ടിലെ മറ്റൊരു പ്രധാന ശുപാർശ.

വിവരങ്ങൾ ദുരുപയോഗം ചെയ്താലുള്ള പിഴ നിയമപ്രകാരം നിശ്ചയിക്കുന്നതോ ദുരുപയോഗം ചെയ്യുന്നയാളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനമോ ആകണം. അഞ്ചുകോടി രൂപ വരെയോ വരുമാനത്തിന്റെ രണ്ടുശതമാനം വരെയോ ആകാം.

വ്യക്തിവിവരങ്ങൾ, അതിസ്വകാര്യ വിവരങ്ങൾ, കുട്ടികളുടെ വിവരങ്ങൾ എന്നിവ ദുരുപയോഗം ചെയ്താൽ 15 കോടി രൂപയോ വരുമാനത്തിന്റെ നാലുശതമാനമോ പിഴ ചുമത്താം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top