പോത്തിന്റെ വായ്മൂടിക്കെട്ടി ശരീരഭാഗം അറുത്തെടുത്തു

കോതമംഗലത്ത് ജീവനുള്ള പോത്തിന്റെ വായ്മൂടിക്കെട്ടി ശരീരഭാഗം അറുത്തെടുത്ത നിലയില്‍. ഇതേ തുടര്‍ന്ന് പോത്ത് രക്തം വാര്‍ന്ന് ചത്തു. കോതമംഗലം പൈങ്ങോട്ടൂരിലാണ് സംഭവം. അജ്ഞാതസംഘമാണ് ഇതിന് പിന്നില്‍. പൈങ്ങോട്ടൂരില്‍ ചാക്കോയെന്ന വ്യക്തി വളര്‍ത്തിയിരുന്ന പോത്തിനെ ഇന്നലെ രാത്രി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തകയായിരുന്നു. ജീവനോടെ പോത്തിന്റെ ശരീരഭാഗം അറുത്തുമാറ്റി. ശബ്ദം ഉണ്ടാകാതിരിക്കാന്‍ വായ് മൂടിക്കെട്ടിയായിരുന്നു ഇത് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top