‍ഹിന്ദു സംഘടനകളുടെ ഹര്‍ത്താല്‍ തുടങ്ങി

harthal

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി.രാവിലെ ആറ് മണിയ്ക്ക് ആരംഭിച്ച ഹര്‍ത്താല്‍ ഇതുവരെ ജനജീവിതത്തെ ബാധിച്ചിട്ടില്ല. ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. അയ്യപ്പ ധർമസേന, ഹനുമാൻ സേന ഭാരത് തുടങ്ങിയ സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ആചാര സംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ട് വരണമെന്നും സംഘടനകള്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വവും ഹിന്ദു ഐക്യവേദിയും, വിശ്വകര്‍മ്മ മഹാസഭ ഡയറക്ടര്‍ ബോര്‍ഡും വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top