പി.എസ് ശ്രീധരന്‍പിള്ളയെ ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നു

sreedharan pillai bjp

പി.എസ്. ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടായേക്കും. കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന മുരളീധരപക്ഷത്തിന്റെ അഭിപ്രായം തള്ളിയാണ് കേന്ദ്ര നേതൃത്വം ശ്രീധരന്‍പിള്ളയെ തീരുമാനിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനാകട്ടെയെന്നാണ് ആര്‍എസ്എസിന്റെയും നിലപാട്. ദേശീയ സംഘടന സെക്രട്ടറി റാം ലാലുമായും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായും ശ്രീധരന്‍പിള്ളയടക്കമുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

നിലവിലെ ഗ്രൂപ്പുകളില്‍ പെടാതെ നില്‍ക്കുന്ന വ്യക്തിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ശ്രീധരന്‍പിള്ളയെ പരിഗണിക്കുന്നത്. മിസോറാം ഗവര്‍ണറായി നിയമിച്ച മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാനും തീരുമാനമായതായി സൂചന. രണ്ട് ദിവസത്തിനകം ഇക്കാര്യങ്ങളില്‍ ഓദ്യോഗികമായി സ്ഥിരീകരണം ഉണ്ടായേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top