അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വീണ്ടും ഒന്നിക്കുന്നു

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വീണ്ടും ഒന്നിക്കുന്നു. ഗുലാബ് ജാമൂൻ എന്ന ചിത്രത്തിന് വേണ്ടിയാണ് എട്ടു വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്നത്.
ഒന്നരവർഷം മുമ്പാണ് ചിത്രത്തിന്റെ തിരക്കഥ കാണുന്നതെന്നും എന്നാൽ അന്ന് അഭിഷേക് ഒരു ഇടവേളയെടുക്കാൻ ആഗ്രഹിച്ചിരുന്ന സമയമായിരുന്നുവെന്നും ഐശ്വര്യ ഒരു അഭിമുഖത്തിൽ പറഞ്ഞി. പിന്നീടാണ് ഗുലാബ് ജാമൂനിൽ അഭിനയിക്കാമെന്ന് ഇരുവരും തീരുമാനിക്കുന്നത്.
നിലവിൽ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രം മൻമർസിയയുടെ തിരക്കിലാണ് അഭിഷേക്. അനിൽ കപൂർ- രാജ് കുമാർ റാവോ ചിത്രമായ ഫാനെ ഖാന്റെ തിരക്കിലാണ് ഐശ്വര്യ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News