ജെസ്‌നയുടെ തിരോധാനം; പെൺകുട്ടി അടിമാലിയിൽ വന്നിരുന്നുവെന്ന് ടാക്‌സി ഡ്രൈവർ; നിർണ്ണായക മൊഴി പുറത്ത്

24 image size jesna

ജെസ്‌ന മരിയാ ജെയിംസ് അടിമാലിയിൽ വന്നിരുന്നതായി ടാക്‌സി ഡ്രൈവറുടെ മൊഴി. ഇതിൻറെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജെസ്‌നയുമായി രൂപസാദൃശ്യമുള്ള പെൺകുട്ടിയെ മൂന്നു മാസം മുൻപ് താനാണ് ടാക്‌സി സ്റ്റാൻഡിൽനിന്ന് മറ്റൊരു സ്ഥലത്ത് എത്തിച്ചതെന്നാണു വെളിപ്പെടുത്തൽ.

പത്രങ്ങൾ വായിക്കാതിരുന്നതിനാൽ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസങ്ങളിൽ മാത്രമാണു ജെസ്‌നയുടെ പടവും വാർത്തയും ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴാണ് തന്റെ കാറിൽ ഇതേ രൂപസാദൃശ്യമുള്ള പെൺകുട്ടി കാറിൽ സഞ്ചരിച്ച കാര്യം ഓർത്തത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top