കുമ്പസാര പീഡനം; ഓര്‍ത്തഡോക്‌സ് സഭാവൈദികരെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ്

ബാൽസംഗകേസിൽ പ്രതികളായ ഓര്‍ത്തഡോക്സ് സഭ വൈദികരെ കസ്റ്റഡിയിൽ വേണമെന്ന് കേരള പോലീസ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പൊലീസ് കോടതിയിൽ നൽകി. കേസിൽ കക്ഷിചേരാൻ പീഡനത്തിന് ഇരയായ യുവതിയും സുപ്രീംകോടതിയിൽ അപേക്ഷ നൽകി.

വീട്ടമ്മയെ ബലാൽസംഗത്തിന് ഇരയാക്കി എന്ന കേസിലെ പ്രതികളായ ഓര്‍ത്തഡോക്സ്സ് സഭ വൈദികരായ ഫാ. അബ്രഹാം വര്‍ഗീസ്, ഫാ. ജയ്സ് കെ. ജോര്‍ജ് എന്നിവര്‍ നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കുന്നതിന് മുമ്പ് കേസിലെ അന്വേഷണ പുരോഗതി അറിയണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കേരള പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയിൽ നൽകിയത്.

ഒന്നും നാലും പ്രതികളായ വൈദികര്‍ക്കെതിരെ ശക്തമായ തെളിവുണ്ട്. ഇവരെ കസ്റ്റഡിയിൽ വേണമെന്നും എങ്കിൽ മാത്രമെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നും പൊലീസ് വ്യക്തമാക്കുന്നു. വൈദികരുടെ ലൈംഗിക ശേഷി പരിശോധിക്കണമെന്നും പൊലീസിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top