കൊട്ടാരക്കരയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

dead body

കൊട്ടാരക്കരയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കുളക്കട ലക്ഷം വീട് കോളനിയിൽ എബി സദനത്തിലെ സജി എബ്രഹാമിനെയും ഭാര്യ പൊന്നമ്മയെയുമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊന്നമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിലും സജിയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

സംഭവ ദിവസം സജിയും പൊന്നമ്മയും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു. സജി പുറത്തു പോയ സമയത്ത് പൊന്നമ്മ തീകൊളുത്തി മരിക്കുകയായിരുന്നു. പൊന്നമ്മയുടെ മരണത്തെ തുടർന്നാവാം സജി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top