ഇടുക്കി ഡാം ജലനിരപ്പ് ഉയർന്നു

ഇടുക്കി ഡാമിൽ ജലനിരപ്പുയർന്നു. 2395.88 നിലവിലെ ജലനിരപ്പ്. ഡാം തുറക്കേണ്ടി വരുമെന്നാണ് മന്ത്രിസഭായോഗത്തിലെ വിലയിരുത്തൽ.

അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ ആശയകുഴപ്പമില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി പറഞ്ഞു. ഘട്ടം ഘട്ടമായേ ഷട്ടർ തുറക്കൂവെന്നും മന്ത്രി അറിയിച്ചു. അഞ്ച് ഷട്ടറുകൾ ഒരുമിച്ച് തുറക്കില്ല. അതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഇന്നത്തെ മഴയും നീരൊഴുക്കും നിരീക്ഷശേഷം മാത്രമാണ് തുടർ നടപടികളെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top