വൈദികര്‍ ഉള്‍പ്പെടുന്ന പീഡനക്കേസുകള്‍ ഞെട്ടലുണ്ടാക്കുന്നു: സുപ്രീം കോടതി

priest

വൈദികര്‍ പ്രതികളായ പീഡനക്കേസുകള്‍ ഞെട്ടലുളവാക്കുന്നതാണെന്ന് സുപ്രീം കോടതി. പള്ളികളുമായി ബന്ധപ്പെട്ട ഇത്തരം കേസുകള്‍ ആശങ്കാജനകമാണെന്നും സുപ്രീം കോടതി പറഞ്ഞു. വൈദികരും കന്യാസ്ത്രീകളും ഉള്‍പ്പെട്ട കൊട്ടിയൂര്‍ പീഡനക്കേസില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതി ആശങ്കയറിയിച്ചത്. കേസില്‍ മൂന്ന് പേരെ കുറ്റവിമുക്തരാക്കിയതായും മറ്റ് പ്രതികള്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ കുമ്പസാര പീഡനം, ജലന്ധര്‍ ബിഷപ്പിന്റെ പീഡനക്കേസ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകുമ്പോഴാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top