ജലന്ധർ ബിഷപ്പിനെതിരെ ലൈംഗികാരോപണം; അന്വേഷണ സംഘം കേരളത്തിന് പുറത്തേക്ക്

jalandhar bishop raped says nun in secret statement given before magistrate

ജലന്ധർ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തിൽ അന്വേഷണ സംഘം ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. വത്തിക്കാൻ സ്ഥാനപതി അടക്കമുള്ളവരുടെ മൊഴിരേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ജലന്ധറിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. എന്നാൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.

കേരളത്തിൽ തെളിവെടുപ്പും മൊഴിയെടുക്കലും പൂർത്തിയായ സാഹചര്യത്തിലാണ് കേരളത്തിന് പുറത്തുള്ള നടപടികൾക്കായി അന്വേഷണ സംഘം ഡൽഹിക്ക് തിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം വിമാന മാർഗ്ഗമാകും ഡൽഹിക്ക് പോകുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top