സീത വിവാഹിതയാകുന്നു; വിവാഹം ഇന്ന് തത്സമയം ഫ്‌ളവേഴ്‌സിൽ

ഫ്‌ളവേഴ്സ്സ് ചാനലിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഹിറ്റ് സീരിയലായ സീതയിലെ ‘സീത’ എന്ന നായിക കഥാപാത്രത്തിന്റെ വിവാഹം ഇന്ന് ഫഌവേഴ്‌സിൽ തത്സമയം. ഇന്ന് വൈകീട്ട് ആറ് മുതൽ എട്ട് മണിവരെയാണ് ലൈവ്. മലയാള ടെലിവിഷൻ രംഗത്ത് ആദ്യമായാണ് ഒരു സീരിയലിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ ലൈവായി പ്രേക്ഷകരിലേക്ക് എത്തുന്നത്.

വളരെ നിർണ്ണായകമായ മുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ ‘സീത’ കടന്ന് പോകുന്നത്. ജീവിതത്തിലെ രണ്ട് ഘട്ടങ്ങളിൽ നായികയുടെ ജീവിതത്തിലേക്ക് കടന്ന് വന്ന രണ്ട് പുരുഷന്മാരിൽ ആരാണ് നായികയുടെ മുന്നോട്ടുള്ള ജീവിതത്തിൽ കൂട്ടാകുന്നതെന്ന ആകാംക്ഷയിലൂടെയാണ് ഇപ്പോൾ സീരിയൽ പുരോഗമിക്കുന്നത്. നായിക സീതയെ നടി സ്വാസികയാണ് അവതരിപ്പിക്കുന്നത്. നടന്മാരായ ബിബിൻ ജോസും(രാമൻ), ഷാനവാസ് ഷാനു(ഇന്ദ്രൻ)മാണ് സീതയുടെ ജീവിതത്തിൽ രണ്ട് കാലഘട്ടങ്ങളിലായി നിർണ്ണായക മാറ്റങ്ങളുണ്ടാക്കിയത്. ഇവരിൽ ആരാണ് സീതയുടെ ജീവിത പങ്കാളിയാകുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

വിവാഹവും ഓഡിറ്റോറിയത്തിലെ കല്യാണ വിശേഷങ്ങളും മാത്രമല്ല തത്സമയം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയെന്ന് സീരിയലിന്റെ സംവിധായകൻ ഗിരീഷ് കോന്നി പറയുന്നു. സീരിയലിലെ മുഴുവൻ കഥാപാത്രങ്ങളും, ഫ്‌ളവേഴ്‌സ് ചാനലിലെ ടമാർ പഠാറിലെ താരങ്ങളും വിവാഹത്തിനെത്തും, ഒപ്പം കുറച്ച് സസ്‌പെൻസ് കാഴ്ചകളും അണിയറയിൽ പുരോഗമിക്കുന്നുണ്ടെന്നും ഗിരീഷ് പറയുന്നു. ബിനു കെ പൊന്നൂസാണ് ‘സീത’യുടെ പ്രൊഡ്യൂസർ. രാജേഷ് പുത്തൻപുരയിലിന്റേതാണ് തിരക്കഥ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top