ഇന്റര്‍നെറ്റുള്ള ഫോണുകള്‍ ബാത്ത്റൂമില്‍ കൊണ്ട് പോകരുത്; ഞെട്ടിക്കുന്ന നിര്‍ദേശവുമായി രതീഷ് ആര്‍ മേനോന്‍

ratheesh

സ്പൈ ആപ് വഴി പിണങ്ങി നിന്ന ഭര്‍ത്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തിയ ഭാര്യയുടെ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. സ്പൈ ആപ്പ് വഴിയായിരുന്നു ഭാര്യയുടെ ‘ഓപ്പറേഷന്‍’. ഭര്‍ത്താവിന്റെ എല്ലാ വിവരങ്ങളും, വീഡിയോയും, ഫോണ്‍ സംഭാഷണങ്ങളും അടക്കം എല്ലാം ഭാര്യ സ്പൈ ആപ്പിലെ അപ്പപ്പോള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. സത്യത്തില്‍ എന്താണ് ഈ സ്പൈ ആപ്? അതെ കുറിച്ച് വിവരക്കുകയാണ് രതീഷ് ആര്‍ മേനോന്‍ എന്ന ടെക് കണ്‍സള്‍ട്ടന്റ്. നിങ്ങള്‍ പോലും അറിയാതെ നിങ്ങളെ മൊബൈലിലെ ക്യാമറ വരെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ആപ്പുകളാണ് സ്പൈ ആപ്പുകള്‍.

സ്പൈ ആപ്പ് മൊബൈലില്‍ നിങ്ങളറിയാതെ ആരെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് സ്ക്രീനില്‍ കാണിക്കുക പോലും ഇല്ലെന്ന് രതീഷ് പറയുന്നു. സെറ്റിംഗ്സ് എടുത്ത ശേഷം സൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രമേ ഇത് കണ്ടെത്താന്‍ തന്നെ കഴിയൂ. മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷനും, സ്പൈ ആപ്പും ഉണ്ടെങ്കില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത വ്യക്തിയ്ക്കോ നിര്‍മ്മാതാവിനോ നിങ്ങളുടെ മൊബൈലിലെ സകല വിവരങ്ങളും എടുക്കാന്‍ സാധിക്കും. അത് മാത്രമല്ല നിങ്ങളുടെ മൊബൈലിലെ ക്യാമറ വഴി നിങ്ങള്‍ നില്‍ക്കുന്ന സ്ഥലം വരെ അവര്‍ക്ക് അറിയാന്‍ സാധിക്കും. കണ്‍ട്രോള്‍ പാനല്‍ വഴി അത് ഫ്രണ്ട് ക്യാമറ വേണോ, ബാക്ക് ക്യാമറ വേണോ എന്ന് വരെ അവര്‍ക്ക് തീരുമാനിക്കാനാവും. ബെഡ്റൂമിലോ ബാത്ത് റൂമിലോ വച്ചാലോ വസ്ത്രം മാറുമ്പോഴോ ഇത് തന്നെ അവസ്ഥ. ഇനി ഇത്തരം ആപ്പുകള്‍ എങ്ങനെ മൊബൈലില്‍ നിന്ന് ഒഴിവാക്കാമെന്നും രതീഷ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top