സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ബുധനാഴ്ച

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സിനിമ – സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ പങ്കെടുക്കേണ്ടവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാമെന്നാണ് മന്ത്രി മറുപടി നല്‍കിയത്. വിവാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്.

എ.എം.എം.എ സംഘടനയില്‍ ഭിന്നതരൂക്ഷമായതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ രാജിവെക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് താരസംഘടനയും അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top