ജടായു ടൂറിസം പദ്ധതി ചിങ്ങം ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം ഉള്‍പ്പെടുന്ന കൊല്ലം ചടയമംഗലം ജടായു ടൂറിസം പദ്ധതി ചിങ്ങം ഒന്നിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ചലച്ചിത്രകാരന്‍ രാജീവ് അഞ്ചല്‍ വിഭാവനം ചെയ്ത ടൂറിസം പദ്ധതിയില്‍ കേബിള്‍ കാര്‍ അഡ്വെഞ്ചര്‍ പാര്‍ക്ക്, ഹെലികോപ്റ്റര്‍ സൗകര്യം എന്നിവ ഉള്‍പ്പെടുന്നു. പ്രധാന ആകര്‍ഷണമായ ജടായുപ്പാറയിലെ പക്ഷി ശില്പം ഇതിനോടകം തന്നെ ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ചെങ്കുത്തായ പാറയുടെ മുകളില്‍ എത്താന്‍ ആധുനിക കേബിള്‍ കാറും സജ്ജമായി.

പ്രവാസികളുടെ സഹകരണത്തോടെ 100 കോടി ചെലവഴിച്ചു നിര്‍മ്മിക്കുന്ന ടൂറിസം പദ്ധതിയില്‍ വിദേശികള്‍ക്ക് ഹെലികോപ്റ്ററില്‍ ജടായുപ്പാറ ആകാശ വീക്ഷണം നടത്താനുള്ള സൗകര്യവും ഉണ്ടാകും. ശില്പത്തിനുള്ളില്‍ ഡിജിറ്റല്‍ സംവിധാനമുള്ള രാമായണം ദൃശ്യാവിഷ്‌കാരം ജനുവരിയില്‍ സജ്ജമാകും. 400 രൂപ ഓണ്‍ലൈന്‍ ടിക്കറ്റു നിരക്കില്‍ 18 മുതലാണ് ജടായു ശില്പത്തിലേക്കുള്ള പ്രവേശനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top