കരസേനയും വ്യോമസേനയും ഇടുക്കിക്കും കോഴിക്കോടിനും തിരിച്ചു

ദുരന്തനിവാരണത്തിനായി കരസേനയും വ്യോമസേനയും ഇടുക്കിക്കും കോഴിക്കോടിനും തിരിച്ചു. ആർമിയുടെ പാങ്ങോട് മിലിറ്ററി സ്‌റ്റേഷനിൽ നിന്നും ഒരു കോളം പട്ടാളക്കാർ ഒരു ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഇടുക്കിലേക്ക് തിരിച്ചു. ദുരന്തനിവാരണത്തിനായുള്ള എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് സേന ദുരിതബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചിരിക്കുന്നത്.
കൊയമ്പത്തൂരിൽ വ്യോമസേനയുടെ രണ്ട് കോളം ദുരിതപ്രദേശങ്ങളിലേക്ക് തിരിക്കാൻ തയ്യാറായി നിൽക്കുകയാണ്. അടിയന്തരസാഹചര്യങ്ങളിൽ പുറപ്പെടാൻ തക്ക സജ്ജീകരണങ്ങളോടെയാണ് കോളം കൊയമ്പത്തൂരിൽ നിൽക്കുന്നത്. അതിൽ ഒരു കോളം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
കണ്ണൂർ ഡിഎസ്‌സിയിൽ നിന്നുമുള്ള ഒരു കോളം വയനാട്ടിൽ എത്തിയിട്ടുണ്ട്. വയനാട്ടിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അവർ പ്രവർത്തനങ്ങൾ ആരംഭിക്കും. കുടുങ്ങി കിടക്കുന്നയാളുകളെ രക്ഷിക്കുവാനായി സുളൂറിൽ നിന്നുമുള്ള രണ്ട് ഹെലികോപ്റ്ററുകൾ വയനാട്ടിലേക്ക് പോയിട്ടുണ്ട്. ഭക്ഷണങ്ങൾ എത്തിക്കുവാനും വ്യോമസേന ഹെലികോപ്റ്ററുകൾ ഉപയോഗിക്കും. ഇതിന് പുറമെ, സുളൂരിൽ നിന്നും എൻ 32 വിമാനം ആർക്കോണത്തേക്ക് പോയി ദേശീയ ദുരന്ത നിവാരണ സേനയെ ദുരിതബ3ധിത പ്രദേശങ്ങളിലേക്ക് കൊണ്ടുവരുവാൻ പോയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here