പരിസ്ഥിതി സമിതി സിറ്റിംഗ് 16ന്

environment

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി 16ന് രാവിലെ 10.30ന് കാസര്‍കോഡ് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. കാസര്‍കോട് ജില്ലയിലെ വിവിധ പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതിയുടെ പരിഗണനയിലുള്ള നിവേദനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് തെളിവെടുക്കും. പരിസ്ഥിതി പ്രവര്‍ത്തകര്‍, പെതുജനങ്ങള്‍ എന്നിവരില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിക്കും. കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍ എന്നീ സ്ഥലങ്ങള്‍ സമിതി സന്ദര്‍ശിക്കും

Top