ജലന്ധർ ബിഷപ്പിനെ നാളെ ചോദ്യം ചെയ്യും

jalandhar bishop to be question tomorrow

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണം സംഘം നാളെ ചോദ്യം ചെയ്യും. സൈബർ വിദഗ്ധർ അടങ്ങുന്ന ആറംഗ സംഘമാണ് ചോദ്യം ചെയ്യാനായി ജലന്ധറിലെത്തുന്നത്.

55 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയുമാണ് അന്വേഷണ സംഘം ജലന്ധറിലെത്തുന്നത്. ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. സൈബർ വിദഗ്ധർ കൂടി അടങ്ങുന്നതാണ് അന്വേഷണ സംഘം. പീഡനകേസിൽ പ്രതിയായ ഫ്രാങ്കോ മുളക്കലിനെ കൂടാതെ രൂപതയിലെ മറ്റ് ചില പുരോഹിതൻമാരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top