ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; ചെറുതോണി ഡാം നാളെ തുറക്കും

ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്. നാളെ രാവിലെ ആറ് മുതല്‍ ചെറുതോണി ഡാം തുറന്നുവിടും. ഇതിന് മുന്നോടിയായി റെഡ് അലര്‍ട്ട് നല്‍കി കഴിഞ്ഞു. അഞ്ച് ഷട്ടറുകളും തുറക്കാനാണ് സാധ്യത. ഡാമിന്റെ താഴെ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തുക. പെരിയാറിന്റെ തീരത്തുള്ളവര്‍ക്കും ജാഗ്രത നിര്‍ദേശം. പുഴയിലിറങ്ങുന്നത് പൂര്‍ണമായി നിരോധിച്ചിരിക്കുന്നു.

Top