ഇടുക്കിയില്‍ മൂന്ന് ഷട്ടറുകളും തുറന്നു; പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

dam

ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. രണ്ടാമത്തെയും നാലാമത്തേയും ഷട്ടറുകളാണ് ഇന്ന് തുറന്നത്.  ഇന്നലെ ട്രയല്‍ റണിനായി മൂന്നാമത്തെ ഷട്ടര്‍ തുറന്നിരുന്നു. നാല്‍പത് സെന്റീമീറ്റര്‍ വീതമാണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്.  ഒരു ലക്ഷത്തി അമ്പതിനായിരം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഒരു സെക്കന്റില്‍ ഡാമില്‍ നിന്ന് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇന്നലെ ട്രയല്‍ റണിനായി തുറന്നപ്പോള്‍ ഇത് അമ്പതിനായിരം ലിറ്ററായിരുന്നു. അതേസമയം ഇടുക്കിയില്‍ മഴ കനക്കുകയാണ്. 2401അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ഉയരുന്നത് മണിക്കൂറില്‍ 0.10 അടിയെന്ന നിരക്കിലാണ്. ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞു.  ചെറുതോണിയില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top