ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഒരു മാസത്തെ ശമ്പളം

മഴക്കെടുതി കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു മാസത്തെ ശമ്പളമായ 90,512 രൂപ സംഭാവനയായി നൽകി. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
ഇതിനോടകം നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. പ്രമുഖ വ്യവസായി യൂസഫ് അലി നേരത്തെ അഞ്ച് കോടി നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന് പുറമെ, അഭിനേതാക്കളായ സൂര്യ, കാർത്തി, കമൽ ഹാസൻ, മലയാള താരസംഘടനയായ എഎംഎംഎ, അധ്യാപക സംഘടനയായ കെഎസ്ടിഎ എന്നിവരും എത്തിയിരുന്നു. നടൻ ജയസൂര്യ ദുരിതാശ്വാസ ക്യാമ്പുകളിൽ അരിയും മറ്റ് ഭക്ഷണ സാധനങ്ങൾ എത്തിക്കുമെന്നും അറിയിച്ചിരുന്നു. നടൻ മമ്മൂട്ടിയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here