പ്രളയക്കെടുതി; മോഹൻലാൽ 25 ലക്ഷം രൂപ നൽകും

mohanlal donate 25 lakhs to cm disaster management fund

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം നൽകും. നാളെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മോഹൻലാൽ തുക കൈമാറും.

ഇതിനോടകം നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് പണം നൽകിയത്. പ്രമുഖ വ്യവസായി യൂസഫ് അലി നേരത്തെ അഞ്ച് കോടി നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന് പുറമെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അഭിനേതാക്കളായ സൂര്യ, കാർത്തി, കമൽ ഹാസൻ, മലയാള താരസംഘടനയായ എഎംഎംഎ, അധ്യാപക സംഘടനയായ കെഎസ്ടിഎ എന്നിവരും എത്തിയിരുന്നു. നടൻ ജയസൂര്യ ദുരിതാശ്വാസ ക്യാമ്പുകളിൽ അരിയും മറ്റ് ഭക്ഷണ സാധനങ്ങൾ എത്തിക്കുമെന്നും അറിയിച്ചിരുന്നു. നടൻ മമ്മൂട്ടിയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു.

Top