ഫഹദിന്റെ ചിത്രത്തില്‍ പാട്ട് പാടി നസ്രിയ (വീഡിയോ)

vvaratha film a

ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വരത്തനില്‍ നസ്രിയ പാടിയ പാട്ടിന്റെ വീഡിയോ പുറത്തുവിട്ടു. പ്രകൃതി രമണീയമായ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് വീഡിയോ ഗാനം. ‘പുതിയൊരു പാതയില്‍’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്.

ചിത്രത്തിലെ രണ്ടാം ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. രണ്ടാം ഗാനവും ആലപിച്ചിരിക്കുന്നത് നസ്രിയ തന്നെയാണ്. നടന്‍ ശ്രീനാഥ് ഭാസിയും നസ്രിയക്കൊപ്പം ഈ ഗാനം ആലപിച്ചിരിക്കുന്നു. സുഷിന്‍ ശ്യാമാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അമല്‍ നീരദാണ് ചിത്രത്തിന്റെ സംവിധാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top