ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസ്; അന്വേഷണ സംഘം നാളെ കേരളത്തിലേക്ക് മടങ്ങും

ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസ് അന്വേഷണത്തിനായി ജലന്ധറിലേക്ക് പോയ അന്വേഷണ സംഘം നാളെ കേരളത്തിലേക്ക് മടങ്ങും. ഫ്രാങ്കോ മുളയ്ക്കലിൽ നിന്നെടുത്ത മൊഴി വിശദമായി വിലയിരുത്തിയ ശേഷം മാത്രമേ തുടർനടപടികളുണ്ടാവുകയുള്ളു.
ഒമ്പത് മണിക്കൂറാണ് ഇന്നലെ അന്വേഷണം സംഘം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തത്. കൂടുതൽ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമേ അറസ്റ്റ് ചെയ്യൂ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് മണിവരെയായിരുന്നു ചോദ്യം ചെയ്യൽ. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം മഠത്തിൽ എത്തിയിട്ടില്ലെന്ന മറുപടിയിൽ ഉറച്ച് നിൽക്കുകയാണ് ബിഷപ്പ്. ബിഷപ്പിനെ ഇനിയും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നേകാലിന് എത്തിയ അന്വേഷണ സംഘത്തിന് ബിഷപ്പിനെ കാണാനായത് രാത്രി എട്ട് മണിയ്ക്കാണ്. മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കാണിച്ചാണ് അന്വേഷണ സംഘം ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here