21
Apr 2019
Sunday

ചിലിയിലെ നേഴ്‌സിംഗ് ഹോമിൽ തീപിടുത്തം; 10 മരണം

ചിലിയിൽ വയോധികരുടെ നേഴ്‌സിംഗ് ഹോമിലുണ്ടായ തീപിടുത്തത്തിൽ 10 മരണം. അപകടത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റിറ്റുണ്ട്. ബിയോബിയോ മേഖലയിലെ ചിഗ്വായന്റിയിലാണ് സംഭവം. പ്രായം ചെന്നവരെ പാർപ്പിക്കുന്ന നഴ്‌സിംഗ് ഹോമിലാണ് തീപിടുത്തമുണ്ടായത്.

അപകടസമയത്ത് 42 രോഗികൾ നഴ്‌സിംഗ് ഹോമിലുണ്ടായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

CLOSE
CLOSE
Top