Advertisement

കോഴിക്കോട് ജില്ലയിൽ 44328 പേർ ദുരിതാശ്വാസ ക്യാമ്പിൽ

August 19, 2018
Google News 0 minutes Read
44328 people in disaster relief camp kozhikode

ജില്ലയിൽ നാല് താലൂക്കുകളിലെ 92 വില്ലേജുകളിലായി 303 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 13700 കുടുംബങ്ങളിൽ നിന്നായി 44328 പേരാണ് കഴിയുന്നത്. കോഴിക്കോട് താലൂക്കിൽ 39 വില്ലേജുകളിലായി നിലവിൽ 187 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 9960 കുടുംബങ്ങളിൽ നിന്നും 31038 പേരാണ് താമസിക്കുന്നത്. വേങ്ങേരി വില്ലേജിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. പുനൂർ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കൊയിലാണ്ടി താലൂക്കിൽ 28 വില്ലേജുകളിലായി 56 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ഇതിൽ 1714 കുടുംബങ്ങളിൽ നിന്നായി 6042 ആളുകൾ താമസിക്കുന്നുണ്ട്. കൂരാച്ചുണ്ട്, നടുവണ്ണൂർ എന്നിവിടങ്ങളിൽ 2 വീടുകൾ തകർന്നു. വടകര താലൂക്കിൽ 13 വില്ലേജുകളിലായി 31 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 824 കുടുംബങ്ങളിൽ നിന്നും 3184 പേർ താമസിക്കുന്നു. താമരശ്ശേരി താലൂക്കിൽ 12 വില്ലേജിൽ 29 കേന്ദ്രങ്ങളിലായി 1202 കുടുംബങ്ങൾ താമസിക്കുന്നു. 4064 പേരാണ് ഇവിടെ താമസിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here